മലപ്പുറം: ഭരണകൂട വേട്ടയുടെ ഇരകളുടെ അനുഭവ സംഗമ വേദിയായി എസ്.ഐ.ഒ ഇഫ്താർ സംഗമം. ജില്ല കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ വിവിധ ജനകീയ സമരങ്ങളുടെ ഭാഗമായതിെൻറ പേരിൽ ഭരണകൂടം ജയിലിലടച്ചവർ ഒത്തുകൂടി അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. കേവല ഭരണകൂട ഭീകരതക്കപ്പുറം വംശീയമായ വിരോധവും വിവേചനവുമാണ് സർക്കാർ സമീപനങ്ങളിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ സംഘടനകൾ അരക്ഷിതമാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ജീവിതത്തിന് ഒട്ടും ആശ്വാസം പകരാൻ ഇടത് സർക്കാറിന് സാധിക്കുന്നില്ലെന്നും അരക്ഷിതബോധം വർധിപ്പിക്കുന്ന നിലപാടുകളാണ് നിരന്തരമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമ ഹർത്താൽ, ഗെയിൽ സമരം, ദേശീയപാത വികസന വിരുദ്ധ സമരം എന്നീ ജനകീയ സമരങ്ങളിൽ അറസ്റ്റ് വരിച്ചവരുടെ ഐക്യസംഗമം കൂടിയായിമാറി ഇഫ്താർ വിരുന്ന്. ഇത്തരം കൂട്ടായ്മകളിലൂടെ അനീതിക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി.കെ.എം. നഈം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീൻ മമ്പാട്, ശംസീർ ഇബ്രാഹിം, വി. പ്രഭാകരൻ, സകരിയ മുഹമ്മദ്, മുഹ്‌സിൻ പരാരി, ഫഹീം അലി, ഡോ. വി. ഹിക്മത്തുല്ല, ഡോ. ജമീൽ അഹമ്മദ്, വി. ബഷീർ, കെ. അഷ്റഫ്, വി. നൂറ, സമീർ ബിൻസി, ഇമാം മജ്ബൂർ, ഹാശിർ കെ. മുഹമ്മദ്, ഉബൈദ് കോഡൂർ, റഈസ് ഹിദായ, സി.കെ.എം. നബീൽ, ടി.പി. ഹാരിസ്, റിസ്‌വാൻ, ഇ.സി. കുട്ടി, സി.എച്ച്. ബഷീർ, സമീർ കാളികാവ്, കെ. സഹ്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.