മലപ്പുറം: കുട്ടികളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് സ്കൂൾ െപ്രാട്ടക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കേസ് നടപടികൾ വേഗത്തിലാക്കാനും ജില്ലയിൽ പ്രത്യേക പോക്സോ കോടതി സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടിയെടുക്കും. ജില്ലയിലെ മുഴുവൻ ചൈൽഡ് െപ്രാട്ടക്ഷൻ കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ച് സംസ്ഥാന ബാലാവകാശ കമീഷെൻറ നേതൃത്വത്തിൽ പരിശീലനം നൽകും. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രധാനാധ്യാപകർക്കും കമ്മിറ്റി പ്രവർത്തനം സംബന്ധിച്ച് പരിശീലനം നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത്-ബ്ലോക്ക് തലത്തിൽ നടക്കുന്ന ചൈൽഡ് െപ്രാട്ടക്ഷൻ കമ്മിറ്റി യോഗത്തിൽ സ്കൂൾ അധ്യാപകരും പൊലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികളും പങ്കെടുക്കണം. സ്കൂൾ വാഹനങ്ങളിലെ ൈഡ്രവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, ജില്ല സാമൂഹിക നീതി ഓഫിസർ കെ. കൃഷ്ണ മൂർത്തി, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.