മഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈടെക് വിദ്യാഭ്യാസ പദ്ധതി 'സമഗ്ര' വിഭവ പോർട്ടൽ വിന്യാസത്തിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പോർട്ടലിന് സാങ്കേതിക പിന്തുണയും പരിപാലനവും കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും (കൈറ്റ്) അക്കാദമിക ചുമതല എസ്.സി.ഇ.ആർ.ടിക്കുമായിരിക്കും. ക്ലാസ് റൂം നടത്തിപ്പ് മേൽനോട്ടം വകുപ്പ് ഡയറക്ടർമാർക്കായിരിക്കും. തുടർപ്രവർത്തനങ്ങൾ കൈറ്റും എസ്.സി.ഇ.ആർ.ടിയും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി പൂർത്തിയാക്കും. പോർട്ടലിെൻറ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കാൻ ജില്ല വിദ്യാഭ്യാസ ഒാഫിസർതലം വരെ സൗകര്യമുണ്ടാവും. ആദ്യഘട്ടത്തിൽ ഹൈസ്കൂൾ-പ്ലസ് ടു തലത്തിലും പിന്നീട് എൽ.പി-യു.പി ക്ലാസുകളിലേക്കും ആവശ്യമായ വിഭവങ്ങൾ സമഗ്ര വഴി ഉൾപ്പെടുത്തും. ഇതിനായി അധ്യാപക പരിശീലനവും നൽകും. സമഗ്രയിലേക്ക് ഡിജിറ്റൽ വിഭവങ്ങൾ തയാറാക്കാൻ എസ്.ഐ.ഇ.ടി, സർവശിക്ഷ അഭിയാൻ എന്നിവയുടെ സഹായം ഉറപ്പാക്കും. വിഭവങ്ങളുടെ ആധികാരികതയും ഗുണനിലവാരവും വിലയിരുത്തി അപ്ലോഡ് ചെയ്യുന്ന ചുമതല എസ്.സി.ഇ.ആർ.ടിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.