തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച അധ്യാപക/അനധ്യാപക ജീവനക്കാരുടെ വ്യക്തിഗത, ഔദ്യോഗിക പെന്‍ഷന്‍ വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തിയ വെബ്‌പോര്‍ട്ടല്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ വിരമിച്ച മുഴുവന്‍പേരുടെയും വിശദാംശങ്ങള്‍ അതത് വ്യക്തികളുടെ വെബ് പേജില്‍ ലഭ്യമാക്കുന്ന ജോലി പുരോഗമിച്ചുവരികയാണ്. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോർജുകുട്ടി, പെന്‍ഷനേഴ്‌സ് ഫോറം പ്രസിഡൻറ് കെ.പി. പോള്‍, സി.യു.സി.സി ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് എന്നിവര്‍ പങ്കെടുത്തു. ജോയൻറ് രജിസ്ട്രാര്‍ സി.എസ്. മോഹനകൃഷ്ണന്‍ സ്വാഗതവും സെക്ഷന്‍ ഓഫിസര്‍ പ്രശാന്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.