മൂച്ചിക്കലിൽ കുളത്തി​െൻറ സംരക്ഷണ ഭിത്തി തകർന്നു

കോട്ടക്കൽ: ജലനിധിക്ക് ചാൽ കീറിയതോടെ പെരുമണ്ണ പഞ്ചായത്തിലെ മൂച്ചിക്കലിൽ റോഡിന് സമീപത്തെ കുളത്തി​െൻറ സംരക്ഷണഭിത്തി തകർന്നു. ഇതോടെ യാത്രക്കാർ അപകട ഭീഷണിയിലാണ്. റോഡിനോട് ചേർന്ന ചാലിലൂടെ മഴവെള്ളവും കുളത്തിലെത്തുന്നു. തിരൂർ-കോട്ടക്കൽ പാതയോട് ചേർന്നാണ് കുളം. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഭിത്തി നിർമിച്ചത്. പഞ്ചായത്ത് അംഗം സി. ഷരീഫ് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. തകർന്ന ഭാഗം നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പടം / തിരൂർ റോഡിൽ മൂച്ചിക്കലിൽ ജലനിധിക്ക് ചാൽ കീറിയപ്പോൾ തകർന്ന കുളത്തി​െൻറ സംരക്ഷണ ഭിത്തി /KKL/WAOO651 /ജലനിധി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.