സി.പി.എം പ്രവർത്തകനുനേരെ വധശ്രമം: സംഘ്പരിവാർ പ്രവർത്തകൻ റിമാൻഡിൽ

പരപ്പനങ്ങാടി: രാത്രി സംഘം ചേർന്ന് സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയിൽ. ഉള്ളണം കോട്ടത്തറ സ്വദേശി ശരത് കുമാറിനെയാണ് (28) എ.എസ്.ഐ മോഹനൻ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് സി.പി.എം പ്രവർത്തകനായ കറുത്തേടത്ത് നബൂബിനെയാണ് (23) കഴിഞ്ഞദിവസം രാത്രി വീടിനടുത്ത് വെച്ച് ഒരു സംഘമാളുകൾ ഇരുമ്പ് വടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. നിലവിളിച്ച് വീട്ടിലേക്ക് ഓടിക്കയറുകയും പരിസരവാസികൾ ഓടികൂടുകയും ചെയ്തതോടെ അക്രമിസംഘം സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഉപേക്ഷിച്ച ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആർ.സി ഉടമ കൂടിയായ പ്രതിയെ പിടികൂടിയത്. ഇയാളെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്ക് പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കകം പരിസരത്തെ വിവിധ സ്റ്റേഷനുകളിൽനിന്ന് വൻ പൊലീസ് സംഘമാണ് പ്രദേശത്തെത്തിയത്. സാരമായി പരിക്കേറ്റ നുബൂബ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പടം.. സി.പി.എം പ്രവർത്തകൻ നബൂബിനെ അക്രമിച്ച കേസിൽ റിമാൻഡിലായ ശരത് കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.