വീണുകിട്ടിയ ആഭരണം തിരിച്ചേൽപിച്ച്​ ഒന്നാം ക്ലാസുകാരൻ

വീണുകിട്ടിയ ആഭരണം തിരിച്ചേൽപിച്ച് ഒന്നാം ക്ലാസുകാരൻ മണ്ണാർക്കാട്: വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തരിച്ചേൽപിച്ച് ഒന്നാം ക്ലാസുകാരൻ മാതൃകയായി. മണ്ണാർക്കാട് ഗോവിന്ദപുരത്തെ ഓട്ടോ ൈഡ്രവർ സുനിൽകുമാറി​െൻറ മകൻ അഭിനന്ദിനാണ് പോത്തോഴിക്കാവ് ശിവക്ഷേത്രത്തിന് സമീപത്തുനിന്ന് മൂന്നുഗ്രാം മാല കിട്ടിയത്. തുടർന്ന് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. അഭിനന്ദ് യൂനിവേഴ്സൽ സ്കൂളിലെ ഒന്നാംതരം വിദ്യാർഥിയാണ്. പെരിമ്പടാരിയിലെ കുനിയാരത്ത് വീട്ടിൽ സുമേശി​െൻറ കുഞ്ഞിേൻറതായിരുന്നു ആഭരണം. വൈകീേട്ടാടെ ഉടമസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റി. ബൈത്തുറഹ്മ സമർപ്പണം ചെർപ്പുള്ളശ്ശേരി: മുസ്ലിം ലീഗ് എലിയപറ്റ ഘടകം ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച ബൈത്തുറഹ്മയുടെ സമർപ്പണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാറക്കുളം ഉമ്മാത്തുക്കുട്ടി ഉമ്മക്ക് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. പി.പി. അൻവർ സാദത്ത്, വീരാൻ ഹാജി, അബ്ദുറഹ്മാൻ, സി.എ. ബക്കർ, ഇഖ്ബാൽ ദുറാനി, മാടാല മുഹമ്മദലി, ഉനൈസ്, സൽമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.