ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ തുടങ്ങി

പുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ പദ്ധതി വ്യാപിപ്പിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഹ്മദ് കബീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർേപഴ്സൻമാരായ ശ്രീകുമാരി, ബീന, അംഗങ്ങളായ രാജി, രാജൻ മേനോൻ, ജെ.എച്ച്.ഐ മുരളി, സിസ്റ്റർ ഷീന എന്നിവർ സംസാരിച്ചു. വാർഡ് തലത്തിൽ ആദ്യഘട്ടത്തിൽ 40 പേരുടെ രജിസ്ട്രേഷൻ നടത്തും. വ്യക്തിഗത രോഗങ്ങൾ, ചികിത്സ എന്നിവ മൈക്രോ ചിപ്പ് വഴി ക്രോഡീകരിച്ച് ഇ-കാർഡ് രൂപത്തിലാക്കി വ്യക്തികൾക്ക് നൽകും. പുലാപ്പറ്റ നാലുശേരിക്കാവ് പരിസരത്ത് അഞ്ചാം വാർഡുകാരുടെ ഇ-ഹെൽത്ത് ആരോഗ്യ രജിസ്ട്രേഷൻ വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡ് ഹാജരാക്കി വീട്ടുകാരുടെ പ്രതിനിധിയെന്ന നിലയിൽ ഒരാൾ മാത്രം ക്യാമ്പിൽ പെങ്കടുത്ത് രജിസ്ട്രേഷൻ നടത്താം. പടം) ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷൻ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ഉദ്ഘാടനം ചെയ്യുന്നു /pw - pula patta EHealth
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.