തെരഞ്ഞെടുപ്പിെൻറ ആഹ്ലാദത്തില്‍ മാരിയാട് ജി.എം.എല്‍.പി സ്‌കൂള്‍

മാരിയാട്: ജനാധിപത്യരീതിയില്‍ നടന്ന മാരിയാട് ജി.എം.എൽ.പി സ്‌കൂള്‍ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പ് വിദ്യാർഥികള്‍ക്ക് കൗതുകവും ഉണര്‍വുമേകുന്നതായി. തെരഞ്ഞെടുപ്പ് പ്രക്രിയകൾ വിദ്യാർഥികളുടെ മേല്‍നോട്ടത്തിലായിരുന്നു. കൂടുതല്‍ വോട്ടുനേടിയ കെ.പി. മുഹമ്മദ് ഷാഹിനെ സ്‌കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. കെ.കെ. ഷാനിബ (ഡെപ്യൂട്ടി ലീഡര്‍), കെ. റിഫ (ബാലസഭ സെക്രട്ടറി), കെ. നിഹാല (വിദ്യാരംഗം കണ്‍വീനര്‍), എം. നാദിഷ് (അച്ചടക്ക മന്ത്രി), എം. അഫ്‌ലഹ് (വൃത്തി മന്ത്രി), ഫഹദുബ്‌നു ബിലാല്‍ (കൃഷിമന്ത്രി) തുടങ്ങിയവരെ തെരഞ്ഞെടുത്തതായി പ്രധാനാധ‍്യാപിക മിനി എം. ജോര്‍ജ് അറിയിച്ചു. mariyad school parliament election_0002 സ്‌കൂള്‍ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാരിയാട് ജി.എം.എൽ.പി സ്‌കൂള്‍ വിദ്യാർഥികള്‍ വിരലിലെ അടയാളം പ്രദര്‍ശിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.