മുസ്​ലിം ലീഗ് വില്ലേജ്​ മാര്‍ച്ച്​

കരുളായി: ഇടതുസര്‍ക്കാറി‍​െൻറ തെറ്റായ നയങ്ങള്‍ക്കെതിരെയും റവന്യു വകുപ്പി‍​െൻറ അശാസ്ത്രീയ നികുതി വര്‍ധനവിനുമെതിരെ മുസ്ലിം ലീഗ് കരുളായി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ല പ്രവർത്തക സമിതി അംഗം അഡ്വ. അബു സിദ്ദീഖ് ആമക്കാട് ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത്‌ പ്രസിഡൻറ് അബ്ദുൽ നാസർ കക്കോടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. നസീർ, മണ്ഡലം വൈസ് പ്രസിഡൻറ് ടി.പി സിദ്ദീഖ്, കെ.ടി സൈതലവി, കെ.കെ. ഖാലിദ്, ബഷീർ കക്കോടൻ, എൻ.കെ. അബ്ദുറഹിമാൻ, ടി.പി. അബ്ദുൽ കരീം, ഇ.കെ. അസൈനാർ, കെ.ടി. ഉമ്മർ മൗലവി, റഷീദ് കന്നത്തീരി, വി.കെ. സെക്കീർ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ppm3 കരുളായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വില്ലേജ് മാര്‍ച്ച് അഡ്വ. അബു സിദ്ദീഖ് ആമക്കാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.