'വ്യാപാരികൾക്ക് പുനരുദ്ധാരണ പാക്കേജുകൾ അനുവദിക്കണം'

പൂക്കോട്ടുംപാടം: സാമ്പത്തിക മാന്ദ്യവും ജി.എസ്.ടി അടക്കമുള്ള നികുതി പരിഷ്കാരങ്ങളും വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിച്ച സാഹചര്യത്തിൽ ചെറുകിട വ്യാപാരികൾക്ക് സർക്കാർ പുനരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂനിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വിനോദ് പി. മേനോൻ യൂത്ത് വിങ് സമൂഹ വിവാഹപദ്ധതി രൂപരേഖ പ്രകാശനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് ഹക്കീം ചെങ്ങരത്, മണ്ഡലം ജനറൽ സെക്രട്ടറി ടോമി ചെഞ്ചേരി, ജില്ല യൂത്ത് ജനറൽ സെക്രട്ടറി മണി വളാഞ്ചേരി, അമരമ്പലം ട്രേഡേഴ്സ് സഹകരണസംഘം പ്രസിഡൻറ് എൻ. അബ്ദുൽ മജീദ്, വനിത വിങ് സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കടമ്പത്ത്, യൂനിറ്റ് ഭാരവാഹികളായ പി.ജി. സന്തോഷ്, എ. മോഹൻദാസ്, മാവുങ്ങൽ അബ്ദുൽ കരീം, പി. ഇസ്ഹാഖ്, കെ. സലീം എന്നിവർ സംസാരിച്ചു. ഫോട്ടോ ppm1കെ.വി.വി.എസ് അമരമ്പലം യൂനിറ്റ് വാർഷിക ജനറൽ ബോഡി ജില്ല വൈസ് പ്രസിഡൻറ് പി.ടിഎസ്. മൂസു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.