മലപ്പുറം: ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ പത്തു വരെ ക്ലാസുകളിലെ ഒ.ഇ.സി ലംപ്സം ഗ്രാൻറിന് അർഹരായ വിദ്യാർഥികൾക്ക് വിതരണത്തിനള്ള തുക സ്കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപകർ തുക പിൻവലിച്ച് സ്കോളർഷിപ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത് പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്യണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു മലപ്പുറം: സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസിലോ അതിനു മുകളിലോ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങാനുള്ള ധനസഹായത്തിന് സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവർക്കാണ് ധനസഹായത്തിന് അർഹത. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മുൻഗണനയുണ്ടാകും. ഒമ്പതുമുതൽ പ്ലസ് ടുവരെ പഠനോപകരണങ്ങളും യൂനിഫോമും വാങ്ങാനും അതിനു മുകളിൽ പഠനോപകരണങ്ങൾ വാങ്ങാനുമാണ് സഹായം ലഭിക്കുക. അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ല സാമൂഹികനീതി ഓഫിസിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.