കരിങ്കല്ലത്താണിയിൽ അപകടം; ഗതാഗതകുരുക്ക്​

pw mc കരിങ്കല്ലത്താണിയിൽ അപകടം; ഗതാഗതക്കുരുക്ക് കരിങ്കല്ലത്താണി: ടൗണിൽ വീണ്ടും അപകടം. പൂവത്താണി റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന സ്ത്രീയും കുഞ്ഞും റോഡിൽ വീണുവെങ്കിലും കാര്യമായ പരിക്കില്ല. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടം ടൗണിൽ ഗതാഗതക്കുരുക്കിനിടയാക്കി. വെട്ടത്തൂർ, തൂത റോഡുകൾ ദേശീയപാതയിൽ കൂടിച്ചേരുന്ന ഇവിടെ അപകടം പതിവാണ്. ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന മുറവിളിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയായപ്പോൾ രണ്ടുവനിത പൊലീസുകാരെ നിയോഗിച്ചിരുന്നു. സിഗ്നൽ ലൈറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. ദിനേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ഇവിടെ ശൗചാലയവും ക്ലോക്ക് റൂമും വേണമെന്ന ആവശ്യവും ശക്തമാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.