സംഘാടകസമിതി രൂപവത്‌കരണ യോഗം തിങ്കളാഴ്ച പട്ടാമ്പി: കൊപ്പത്ത് അനുവദിച്ച പൊലീസ് സ്റ്റേഷൻ ആഗസ്റ്റ് 13ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ് വഴി ഉദ്‌ഘാടനം ചെയ്യും. കൊപ്പത്ത് രാവിലെ 10ന് നടക്കുന്ന ഉദ്‌ഘാടനസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും. വിപുലമായ സംഘാടകസമിതി രൂപവത്‌കരണ യോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വ്യാപാരഭവനിൽ നടക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഷനിൽ 32 തസ്തികകളുണ്ടാകും. എസ്.െഎ-രണ്ട്, എ.എസ്.ഐ-രണ്ട്, സിനിയർ സിവിൽ പൊലീസ് ഓഫിസർ-ആറ്, സിവിൽ പൊലീസ് ഓഫിസർ-18, ഡബ്ല്യു.പി.സി-രണ്ട്, ഡ്രൈവർ-ഒന്ന്, പാർട്ട് ടൈ൦ സ്വീപർ -ഒന്ന്. കൊപ്പം, വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധി. കരിങ്ങനാട് കുണ്ടിൽ താത്‌കാലിക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. കൊപ്പം ഗവ. ആശുപത്രിയിൽ സായാഹ്ന ഒ.പി ആരംഭിക്കുന്നു പട്ടാമ്പി: 60 വർഷത്തിലധികം പഴക്കമുള്ള കൊപ്പം ഗവ. ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ സായാഹ്ന ഒ.പി ആരംഭിക്കും. 20 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മഴക്കാലമായതിനാൽ ദിനംപ്രതി 800ലധികം ആളുകളാണ് ചികിത്സ തേടുന്നത്. ജോലിക്കാർക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമാകുന്ന സായാഹ്ന ഒ.പിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ് ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് ഡോക്ടറെ നിയമിച്ചത്. രാവിലെ 8.30 മുതൽ വൈകീട്ട് ആറു മണി വരെ ചികിത്സ ലഭ്യമാകും. രാവിലെ 11ന് ബ്ലോക്ക് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.