ടാലൻറ്​ പരീക്ഷയും കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണവും

ചെർപ്പുളശ്ശേരി: അറബിക് ലേണിങ് ഇംപ്രൂവ്മ​െൻറ് ഫോഴ്സ് (അലിഫ്) ക്ലബ് ആഭിമുഖ്യത്തിൽ ചെർപ്പുള്ളശ്ശേരി ഉപജില്ലതല അറബിക് നടന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കൗൺസിലർ വി.പി. സുഹറാബി അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് പ്രഥമ പ്രസിഡൻറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണം എം.ടി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പ്രേമ കുമാരി, കെ. ഉമ്മർ, ഖാദർ ചളവറ, സി. അൻവർ ശിഹാബ്, സി.കെ. ഫൈസൽ, പി.കെ. ഷമീം, മുഈനുദ്ദീൻ, എൻ. അലി, അഷറഫ്, അബൂബക്കർ, എം.പി. ശിഹാബുദ്ദീൻ, പി. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. എൽ.പി വിഭാഗത്തിൽ എം. ഫാത്തിമ സന (എ.എൽ.പി.എസ് ആറ്റാശ്ശേരി), എം. നാജില (എ.എൽ.പി.എസ് ഉമ്മനഴി), യു.പി വിഭാഗത്തിൽ ദാനിഷ് നിഷാൻ (സി.യു.പി പുലാപ്പറ്റ), മുഹമ്മദ് റമീസ് (എസ്.വി.എ.യു.പി.എസ് കുലുക്കിലിയാട്), ഹൈസ്കൂൾ വിഭാഗത്തിൽ ഒ.കെ. മുഫീദ (പി.ടി.ബി. എച്ച്.എസ് അടക്കാപുത്തൂർ), ടി. ഫാത്തിമ സുഹ്റ (എഫ്.എം.എച്ച്. എസ് കരിങ്കല്ലത്താണി), ഹയർ സെക്കൻഡറി വിഭാഗത്തിൽ അൻഷിദ (ജി.എച്ച്.എസ്.എസ് ചെർപ്പുളശ്ശേരി), സഹ്ല തസ്നി (കെ.എച്ച്.എസ്.എസ് തൊട്ടര) എന്നിവർ വിജയികളായി. ചിത്രം: അലിഫ് ക്ലബ് അറബി ഉപജില്ല ടാലൻറ് പരീക്ഷ നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.