കോങ്ങാട്: കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന മഴ കമ്പിളി പുതപ്പ് വിൽപനക്കാർക്ക് നല്ലകാലം. മറുനാടൻ യുവാക്കളാണ് പുതപ്പ് വിൽപനയുമായി സംസ്ഥാനത്തെത്തുന്നത്. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും പുതപ്പ് വിൽപ്പന പൊടിപൊടിക്കുകയാണ്. 30ഓളം പുതപ്പുകൾ അടങ്ങിയ കെട്ട് തലച്ചുമടായി കൊണ്ടുവന്ന് വീടുകൾ തോറും കയറിയിറങ്ങിയാണ് വിൽപന. നല്ല വിൽപന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. നഗര പ്രദേശത്ത് തമ്പടിച്ച് മൊത്ത വിൽപനക്കാരെൻറ കീഴിലാണ് ഇവർ കച്ചവടത്തിനെത്തിയത്. സംസാരഭാഷ ഹിന്ദിയാണെങ്കിലും മുറി ഇംഗ്ലീഷും കൈകാര്യം ചെയ്യും. അതിരാവിലെ തന്നെ കച്ചവടത്തിനിറങ്ങുന്ന യുവാക്കൾ സന്ധ്യയാകുമ്പോഴെക്കും നല്ലൊരു തുക സമ്പാദിച്ചിരിക്കും. കേരളം കച്ചവടത്തിെൻറ പറുദീസയാണെന്നാണ് രാജസ്ഥാൻ സ്വദേശിയായ രാം ഗോപാലിെൻറ ഭാഷ്യം. കെ.എസ്.ടി.എ ധർണ പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. കൊപ്പം കെ.എസ്.ടി.എ ജില്ല ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു. കാട്ടാനശല്യം: അട്ടപ്പാടിയിൽ ദ്രുത പ്രതികരണ സേനയെ വിന്യസിക്കും ആനമതിലുകൾ നിർമിക്കും അഗളി: ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ ശല്യം അതിരുകടന്ന സാഹചര്യത്തിൽ അട്ടപ്പാടിക്കായി പ്രത്യേകം ദ്രുത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് വനം മന്ത്രി കെ. രാജു. പ്രത്യേക പരിശീലനവും റബർ ബുള്ളറ്റ് അടക്കമുള്ള ആധുനിക സംവിധാനങ്ങളും ടീമിന് ലഭ്യമാക്കും. കാട്ടാനശല്യം പ്രതിരോധിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 27 കോടി നിലവിൽ അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി ആനയെ പ്രതിരോധിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ തുടങ്ങും. നിലവിൽ തകർന്നുകിടക്കുന്ന സൗരോർജ വേലി ഉപയോഗ പ്രദമാക്കും. അനുയോജ്യമായ പ്രദേശങ്ങളിൽ കിടങ്ങ് നിർമിക്കും. ഒന്നര കിലോമീറ്റർ ദൂരത്തിൽ ആനമതിൽ നിർമിക്കും. ഒരു കിലോമീറ്റർ ആനമതിൽ നിർമിക്കുന്നതിന് 1.5 കോടി രൂപയാണ് ചെലവ്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കൺവീനറുമായ ജനജാഗ്രത സമതികളുടെ മേൽനോട്ടത്തിലാകും പദ്ധതികൾ നടപ്പാക്കുക. വനാതിർത്തി പ്രദേശവാസികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപവത്കരിക്കുക. കാട്ടാനകളെ തുരത്താനായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കുങ്കിയാനകളെ എത്തിക്കുന്നതിന് വൻ തുകയാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ലക്ഷണമൊത്ത ആനകളെ െതരഞ്ഞെടുത്ത് തമിഴ്നാട്ടിലെത്തിച്ച് പരിശീലനം നൽകും. നിലവിൽ സുരേന്ദ്രൻ എന്ന ആനയെ പരിശീലനത്തിന് അയച്ചിട്ടുണ്ട്. നാല് ആനകൾക്ക് കൂടി ഇത്തരത്തിൽ പരിശീലനം ലഭ്യമാക്കും. വൈകാതെ ഇവയെ അട്ടപ്പാടി അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാനകളെ തുരത്തുന്നതിന് ഉപയോഗിക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.