അട്ടപ്പാടിയെ ഡയറി സോൺ ആയി പ്രഖ്യാപിക്കും -മന്ത്രി

അഗളി: അട്ടപ്പാടിയെ പ്രത്യേക ഡയറി സോൺ ആയി പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ. രാജു. അട്ടപ്പാടിയിൽ ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2.5 കോടി രൂപയുടെ ക്ഷേമ പദ്ധതികൾ ക്ഷീര കർഷകർക്കാ‍യി നടപ്പാക്കും. പദ്ധതി വഴി പാൽ ഉൽപാദനം ഇരട്ടിയായി വർധിപ്പിക്കും. സംസ്ഥാനം പാൽ ഉൽപാദനത്തിൽ നൂറു ശതമാനം സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 17 ശതമാനം വളർച്ച നേടി. ഇന്ത്യയിൽ പാൽ ഉൽപാദിപ്പിക്കുന്ന 21 സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ്. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനവും കേരളമാണ്. കാലിത്തീറ്റ ഗുണമേന്മ ഉറപ്പാക്കാൻ നിയമം നിർമിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാലിൽ മായവും വിഷാംശങ്ങളും ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് പരിശോധിക്കുന്നതിന് ആവശ്യമായ സംവിധാനം വകുപ്പിനില്ല. ഇതിനായുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് വിതരണം നടത്തുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അട്ടപ്പാടി ബ്ലോക്ക് പ്രസി. ഈശ്വരി രേശൻ അധ്യക്ഷത വഹിച്ചു. രാജ്യത്തെ മികച്ച പാൽ ഉൽപാദക സംസ്ഥാനത്തിനുള്ള പുരസ്കാരം അട്ടപ്പാടിക്ക് സമർപ്പിക്കുന്നതായും പറഞ്ഞു. ചടങ്ങിൽ മന്ത്രിയെ ആദരിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ക്ഷീര വികസന വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ പി.എ. ബീന, ഡി.എഫ്.ഒ. വി.പി. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡൻറുമാരായ രത്തിന രാമമൂർത്തി, ജ്യോതി അനിൽകുമാർ, ക്ഷീര സംഗമ കമ്മിറ്റി ചെയർമാൻ സനോജ് എന്നിവർ സംസാരിച്ചു. കെ.വി. ഇബ്രാഹിം അനുസ്മരണം അഗളി: കെ.വി. ഇബ്രാഹിം അനുസ്മരണയോഗം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സമൂഹത്തിനിടയിൽ മാറ്റത്തിന് ശ്രമിച്ചിട്ടുള്ളവരാണ് എന്നും ഓർമിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് അട്ടപ്പാടിയിൽ ആദ്യ കാലങ്ങളിൽ ആദിവാസികൾക്കിടയിൽ പ്രവൃത്തിച്ച വ്യക്തിത്വങ്ങളായിരുന്നു കൊങ്ങശ്ശേരി കൃഷ്ണനും കെ.വി. ഇബ്രാഹിമും. സാമൂഹികമായ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ പുതിയ തലമുറയുടെ ശ്രമം ഉണ്ടാകണം. ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. മുൻ െഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഈശ്വരി രേശൻ, പി. ശിവദാസ്, മണികണ്ഠൻ പൊറ്റശ്ശേരി, പൊന്നുസ്വാമി, കോയൻ മൂപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.