താനൂർ: താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഒരാൾ പിടിയിൽ. ചീരാൻ കടപ്പുറം സ്വദേശി അരയെൻറപുരക്കൽ സൂഫിയാനാണ് (22) അറസ്റ്റിലായത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. കത്തിക്കുത്തിൽ വാഴക്കത്തെരു സ്വദേശി തേനായിൽ അൻവർ, ചന്തപ്പറമ്പ് സ്വദേശി അനേക്കുളങ്ങര കാസിം, പണ്ടാരക്കടപ്പുറം സ്വദേശി കുട്ടികമ്മുവിെൻറ പുരക്കൽ കോമു എന്നിവർക്ക് പരിക്കേറ്റിരുന്നു. താനൂർ സി.െഎ എം.ഐ ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.