പി.എസ്​.സി പരീക്ഷകൾ ഓൺലൈനാക്കും -പി. ശിവദാസൻ

പാലക്കാട്: പി.എസ്.സി പരീക്ഷ നടത്തിപ്പിൽ സമഗ്ര മാറ്റം വരുത്തുമെന്ന് കേരള പബ്ലിക് സർവിസ് കമീഷൻ അംഗം പി. ശിവദാസൻ. നിലവിലെ രീതികൾക്ക് പകരം ഓൺലൈനായി മുഴുവൻ പരീക്ഷകളും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകൾക്ക് എഴുത്ത് പരീക്ഷ നടത്തുമെന്നും പി. ശിവദാസൻ കൂട്ടിച്ചേർത്തു. പി.എസ്.സിയുടെ പാലക്കാട് ജില്ല ഓഫിസി​െൻറ ഇ-ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ പരീക്ഷകളും ഓൺലൈനാക്കുന്നതിനായി സർക്കാർ-എയ്ഡഡ് എൻജിനീയറിങ് കോളജുകൾ വാടകക്കെടുക്കും. പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താനായി മാർക്ക് ലോക്കിങ് സംവിധാനം ഏർപ്പെടുത്തും. ഇതി​െൻറ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ് സ്ക്രീം നടപ്പാക്കും. പുതിയതായി നിർമിക്കുന്ന പി.എസ്.സിയുടെ ജില്ല ആസ്ഥാന ഓഫിസുകളിൽ ഓൺലൈൻ പരീക്ഷ നടത്താനുള്ള സൗകര്യവും ഉണ്ടാവും. നിലവിൽ പി.എസ്.സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് റീജനൽ കേന്ദ്രങ്ങളിൽ ഇതിനായുള്ള സൗകര്യമുണ്ട്. പി.എസ്.സിയുടെ പ്രവർത്തനങ്ങൾ സുതാര്യവും വേഗതയിലുമാക്കാനാണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്. ഫയലുകളുടെ നീക്കവും ഒാരോ ജീവനക്കാരനും ചെയ്യുന്ന ജോലിയുടെ തോതും നിരീക്ഷിക്കാനും സംവിധാനത്തിലൂടെ കഴിയും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തും. സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി എൻ.ഐ.സിയിൽ (നാഷനൽ ഇൻഫർമാറ്റിക്സ് സ​െൻറർ) നിന്നും കെൽേട്രാണിൽ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെ ജില്ല ഓഫിസിൽ നിയോഗിക്കും. റിസർച്ച് ആൻഡ് അനാലിസിസ് (ആർ.എ) ജോയിൻറ് സെക്രട്ടറി ആർ. രാമകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ജില്ല ഓഫിസർ കെ.എം. ഷെയ്ക്ക് ഹുസൈൻ, സിസ്റ്റം മാനേജർ അൻവർ ഹുസൈൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ വി.പി. സുലഭ, അണ്ടർ സെക്രട്ടറിമാരായ എം.എ. ബിജുമോൻ, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.