മഴ: പതിറ്റാണ്ടിനുശേഷം നാട്ടുറവകൾ വ്യാപകം

ഷൊർണൂർ: ഒന്നര പതിറ്റാണ്ടിനുശേഷം നാട്ടുറവകൾ വ്യാപകം. ദിവസങ്ങളോളം തുടർച്ചയായി മഴ പെയ്തതോടെയാണ് ഉറവകൾ പൊന്തി വെള്ളം പരന്നൊഴുകാൻ തുടങ്ങിയത്. ഇടവപ്പാതിയിലെ കാലവർഷാരംഭത്തിൽ തന്നെ നാട്ടുപ്രദേശങ്ങളിൽ നിറയെ ഉറവകൾ ഉണ്ടായിരുന്നു. മഴ കുറഞ്ഞുവന്നതോടെ നീരുറവകളും കുറഞ്ഞുതുടങ്ങി. കുന്നുകൾ ഇടിച്ചു നിരപ്പാക്കാനും ഉറവകളുടെ കുഴികൾ നിരപ്പാക്കാനും തുടങ്ങിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. പള്ളിയാലും നെൽപാടങ്ങളും കെട്ടിടങ്ങൾക്കായി നികത്തപ്പെട്ടതോടെ ഭൂമിക്കടിയിൽനിന്ന ശക്തിയോടെ പുറത്തെത്തിയിരുന്ന തെളിനീര് കാണാതായി. നീരുറവ കുത്തിയൊലിച്ച് തോടുകളിലേക്കും പാടങ്ങളിലേക്കുമിറങ്ങിയിരുന്ന നാട്ടുവഴികളും കുണ്ടനിടവഴികളും ടാറിട്ട റോഡുകളും കോൺക്രീറ്റ് വഴികളുമായതോടെ ഇവയുടെ കഥ കഴിഞ്ഞു. മിക്ക വീടുകളിലെയും മുറ്റവും വഴിയും കോൺക്രീറ്റ് ഇട്ടടച്ച് അവസാന പഴുതും മനുഷ്യരില്ലാതാക്കി. ഉറവകൾ വറ്റിയതോടെ തോടുകളെയും കിണറുകളെയും കുളങ്ങളെയും ദോഷകരമായി ബാധിച്ചു. പരമ്പരാഗത കൃഷികളെയും ജലദൗർലഭ്യം തളർത്തി. മഴ തുടർന്നതോടെ നീരുറവകൾ എല്ലായിടത്തും വ്യാപകമായത് പഴമക്കാരെയും കർഷകരെയും ആഹ്ലാദത്തിലാക്കി. വേനൽക്കാല കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും ഇത് ഏറെ മുതൽക്കൂട്ടുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.