റോഡിലെ കുഴികൾ: സംയുക്ത ടാക്സി തൊഴിലാളികൾ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംയുക്ത ടാക്സി തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ നിലമ്പൂർ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. അടുത്ത ദിവസം തന്നെ കുഴികൾ അടക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പ് നൽകിയതായും അതിനാൽ സമരം തൽക്കാലം അവസാനിപ്പിക്കുകയാണെന്നും സമരക്കാർ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ തുടർന്നും ഓഫിസ് ഉപരോധിക്കുമെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു. എന്നാൽ റോഡിൽ അറ്റകുറ്റപ്പണികൾ നടന്നുവരുകയാണെന്നും മഴ തുടരുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ മന്ദഗതിയിലായതാണെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക‍്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഇത്ര സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.