മലപ്പുറം: സർക്കാർ-എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ യു.ജി, പി.ജി കോഴ്സുകൾ അനുവദിച്ചതിൽ മലപ്പുറത്തെ അവഗണിച്ചത് ജില്ലയോട് തുടരുന്ന വിവേചനത്തിെൻറ ഉദാഹരണമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് കെ.കെ. അഷ്റഫ് പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും അപേക്ഷ നൽകിയ ജില്ലയാണ് മലപ്പുറം. സാധാരണക്കാർക്ക് താങ്ങാനാവാത്ത ഫീസാണ് മാനേജ്മെൻറുകൾ ഈടാക്കുന്നതെന്ന് അഷ്റഫ് കൂട്ടിച്ചേർത്തു. പുതിയ കോഴ്സുകൾ അനുവദിച്ച ഉത്തരവിെൻറ പകർപ്പ് തിങ്കളാഴ്ച കാമ്പസുകളിലും തെരുവിലും കത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.