തിരൂരങ്ങാടി: ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അതിപ്രസരം മൂലം സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയാണെന്ന് കേരള സഹകരണ ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു. കേരള സഹകരണ ഫെഡറേഷൻ (കെ.എസ്.എഫ്) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബഷീർ പറപ്പൂർ, എം.വി. മോഹൻദാസ്, അഷറഫ് തച്ചറപടിക്കൽ, ഗഫൂർ കൊണ്ടോട്ടി, വിനോദ് പള്ളിക്കര, പി. രാജലക്ഷ്മി, എൻ.കെ. ദീപ്തി, വി. ബിജിത, സി.പി. ബേബി, കെ. ശ്രീജിത്ത്, കെ. ജാഫറലി, എൻ. ശുഹൈബ്, കെ.കെ. ജമീല, എം. അബിത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബഷീർ പറപ്പൂർ (പ്രസി.), വി. ബിജിത, എൻ.കെ. ദീപ്തി, എം. അബിത (വൈസ് പ്രസി.), പി. രാജലക്ഷ്മി, (സെക്ര), കെ. ശ്രീജിത്ത്, പി. അമിതാബ്, ടി.പി. അഷ്റഫ് (ജോ. സെക്ര.), ട്രഷറർ സി.പി. ബേബി ഉൾപ്പെടെ 25 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.