വിമാനത്താവള അ​േതാറിറ്റി ചെയർമാൻ 24ന്​ കരിപ്പൂരിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ വിമാനത്താവള അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മെഹപാത്ര ജൂലൈ 24ന് എത്തും. ജൂൺ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ േവ്യാമയാന മന്ത്രി സുരേഷ് പ്രഭുവിനെ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് വികസന വിഷയങ്ങൾ പരിശോധിക്കാൻ ചെയർമാൻ കരിപ്പൂരിൽ വരുന്നത്. ഭൂമിയുടെ ദൗർലഭ്യം കണക്കിലെടുത്ത് നിബന്ധനകളിൽ ഇളവ് നൽകുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.