സ്​കാനിങ്​ മെഷീൻ പ്രവർത്തിക്കുന്നില്ല; കസ്​റ്റംസ്​ ഇടപെടുന്നില്ലെന്ന്​ പരാതി

കൊേണ്ടാട്ടി: കരിപ്പൂരിൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ കസ്റ്റംസ് പീഡിപ്പിക്കുന്നതായി പരാതി. വിമാനത്താവള ഉപദേശകസമിതി യോഗത്തിൽ എം.ഡി.എഫ് പ്രതിനിധി കെ.എം. ബഷീറാണ് പരാതി ഉന്നയിച്ചത്. വിമാനത്താവളത്തിൽ സ്കാനിങ് മെഷീൻ, ഡോർ െഫ്രയിം മെറ്റൽ ഡിറ്റക്ടർ (ഡി.എഫ്.എം.ഡി) എന്നിവ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് മാത്രമാണ് കസ്റ്റംസ് പ്രവർത്തിപ്പിക്കുന്നത്. ഒന്ന് പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നു. മേയ് 10 മുതലാണ് ഡി.എഫ്.എം.ഡി എടുത്തു മാറ്റിയത്. രണ്ട് മാസമായി ഒറ്റ മെഷീൻ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കസ്റ്റംസിന് നോട്ടീസ് നൽകിയതായി ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. മെഷീൻ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു കസ്റ്റംസിൽ നിന്ന് അറിയിച്ചത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും തകരാർ കണ്ടെത്താനായിരുന്നില്ല. ഡി.എഫ്.എം.ഡി പ്രവർത്തിപ്പിക്കാൻ മതിയായ ഉദ്യോഗസ്ഥരില്ലെന്നാണ് കസ്റ്റംസ് വാദം. െകാച്ചിൻ കസ്റ്റംസ് കമീഷണർക്ക് പരാതി നൽകാനാണ് യോഗതീരുമാനം. കഴിഞ്ഞ രണ്ട് ഉപദേശകസമിതി യോഗത്തിലും കസ്റ്റംസ് ഉദ്യോഗസ്ഥർ പെങ്കടുത്തിട്ടില്ല. ഇമിഗ്രേഷൻ, സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥർ നല്ല രീതിയിലാണ് യാത്രക്കാരോട് പെരുമാറുന്നതെന്നും സമിതി അംഗങ്ങൾ പറഞ്ഞു. യാത്രക്കാരുടെ ബാഗേജ് നഷ്ടപ്പെടുന്നത് കരിപ്പൂരിൽ നിന്നല്ലെന്ന് പൊലീസ് റിപ്പോർട്ടുള്ളതായി ഡിവൈ.എസ്.പി അറിയിച്ചു. ബാഗേജ് മോഷണവുമായി ബന്ധപ്പെട്ട് നാല് പരാതികൾ മാത്രമാണ് ലഭിച്ചതെന്നും ഡയറക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.