കാളികാവ്: ചോക്കാടന്‍ പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. ചോക്കാട് അങ്ങാടിക്ക് സമീപം അത്തിക്കുണ്ടിലാണ് ഒന്നര മാസം പ്രായമായ ആനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞത്. കോഴിപ്ര മലവാരത്ത് പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെട്ടതാവാമെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെ 10ഒാടെയാണ് പുഴയില്‍ കുളിക്കാന്‍ ചെന്നവർ ജഡം കണ്ടത്. രണ്ട് മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. സൈലൻറ് വാലി ബഫര്‍സോണിനോട് ചേര്‍ന്ന വനപ്രദേശങ്ങളിലെല്ലാം മഴ ശക്തമാണ്. നാല് ദിവസമായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിട്ടുണ്ട്. ഇതിനിടയിലാണ് ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തിയത്. പടം: ചോക്കാടന്‍ പുഴയില്‍ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയുടെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.