വിജയോത്സവം നടത്തി ആനക്കര: കല്ലടത്തൂർ ഗോഖലെ ഹൈസ്കൂളിൽ വിജയോത്സവം നടത്തി.വിദ്യാലയം ഹൈടക്ക് ആക്കുന്നതിൻറെ ഭാഗമായുള്ള സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണദാസ് ഉദ്ഘാടനം ചെയ്തു.ജില്ലപഞ്ചായത്തംഗം ടി.അബ്ദുൾകരീം ക്ലാസ് മുറി ഉദ്ഘാടനം നിർവ്വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.പ്രദീപ് അദ്ധ്യക്ഷവഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള സമ്മാനദാനം കപ്പൂർ, പട്ടിത്തറ പഞ്ചായത്ത് പ്രിസിഡണ്ടുമാരായ സിന്ധു,സുജാത എന്നിവർനിർവ്വഹിച്ചു. ജനപ്രതിനിധികളായ .ടി.കെ സുനിത, എ.ഒ.കോമളം, ഉഷാകുമാരി, ഗീതാജയന്തി, സ്മിത, ശ്രീജ, രാധ. തൃത്താല എ.ഇ.ഒ കെ.വി.വേണുഗോപാൽ, ബി.പി.ഒ നിമൽകുമാർ, തുടങ്ങിയവരും സ്കൂൾ പ്രധാനാധ്യാപകർ, പ്രിൻസിപ്പാൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. ചിത്രം- ഗോഖലെ) ഗോഖലെ സ്കൂളിലെ വിജയോത്സവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു. വെള്ളിയാങ്കല്ല് പാർക്കിൻറെ മതിൽ തകർന്നു തൃത്താല: വെള്ളിയാങ്കല്ല് മിനിപാർക്കിൻറെ മതിൽതകർന്നു.പൈതൃകപാർക്കിൻറെ മതിലിന് സമീപത്തുകൂടി ഇറിഗേഷൻവകുപ്പിൻറെ കൈവശമുള്ള പാർക്കിൻറെ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി കാനകീറിയതോടെ യാണ് പ്രധാന കവാടത്തിന് സമീപം പടിഞ്ഞാറ് ഭാഗം മതിൽ തകർന്നത്. നിർമ്മാണപ്രവർത്തിയിലെ പാളിച്ചകളും മറ്റും തകർച്ചക്ക് മറ്റൊരു കാരണമാണ്.കോടികണക്കിന് രൂപ ചിലവഴിച്ച് മാസങ്ങൾക്ക് മുമ്പാണ് നവീകരണം പൂർത്തിയാക്കിയത്. മതിലിൻറെയും മറ്റും ഉദ്ഘാടനം കാത്തുകിടക്കുന്നതിനിടെയാണ് തകർച്ച. അടിത്തറയുൾപ്പടെ നിർമ്മാണത്തിൽ വന്ന ക്രമക്കേടാണ് തകർച്ചക്ക് കാരണമെന്ന് വെള്ളിയാങ്കല്ല് സംരക്ഷണസമിതി ആരോപിച്ചു. ചെയർമാൻ ചോലയിൽ വേലായുധൻ അദ്ധ്യക്ഷവഹിച്ചു. പ്ലാസ്റ്റികിന് ഇനി വിട തൃത്താല: പ്ലാസ്റ്റിക് വസ്തുക്കളുടെഉപയോഗംമൂലം പ്രകൃതിക്ക് വരുന്ന ദോഷങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചും ചെമ്പലങ്ങാട് എസ്.വി.എ.എൽ.പി സ്കൂളിലെ കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി ഒരു സെമിനാർ നടത്തി. എം.ആർ.ശ്രീജയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ ദാസ്പടിക്കൽ ഉദ്ഘാടനം ചെയ്തു. കപ്പൂർ സ്കൂളിലെ അധ്യാപകൻ പി.ടി.ജിതേഷ്കുമാർ കടലാസുപേനനിർമാണരീതിയെകുറിച്ച് കുട്ടികൾക്കും,രക്ഷിതാക്കൾക്കും ക്ലാസെടുത്തു. ഇനി മുതൽ സ്കൂളിൽ കടലാസുപേന മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന പ്രതിജ്ഞയെടുത്തു. മുഹമ്മദ് ബഷീർ, ടി. രാജേശ്വരി , ബിജോയ്, എസ്.നാരായണൻ , എം. ശരത് , വി.കെ. നസീറ , സ്നേഹദാസ് തുടങ്ങിയവർ സംസാരിച്ചു. ടി.സെയ്താലി സ്വാഗതവും , എ.പ്രസീത നന്ദിയും പറഞ്ഞു. ചിത്രം- പ്ലാസ്റ്റിക് വിരുദ്ധസെമിനാർ ദാസ് പടിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.