നിലമ്പൂർ: പെയ്തൊഴിയാത്ത ദുരിതവുമായാണ് 65കാരി കമലവും കുടുംബവും ജീവിക്കുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ട കമലം മകൾക്കും പേരക്കുട്ടിക്കും കൂടെയാണ് ജീവിക്കുന്നത്. നിലമ്പൂർ അരുവാക്കോടിൽ പ്ലാസ്റ്റിക് മേഞ്ഞ കൂരയിലാണ് വർഷങ്ങളായി വിധവയായ മകൾ ഗീതയും പേരമകൾ മഹിമയും കഴിയുന്നത്. 2010ലെ കനത്ത മഴയിലാണ് ഇവരുടെ വീട് തകർന്നത്. പേരക്കുട്ടി മഹിമക്ക് രണ്ട് വയസ്സുള്ളപ്പോൾ ഗീതയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. നഗരസഭ നടപ്പാക്കിയ ആയിരം വീട് പദ്ധതിയിൽ കമലക്ക് വീട് അനുവദിച്ചിരുന്നു. ആദ്യഗഡു 15,000 രൂപക്ക് കല്ല് ഉൾപ്പെടെ എത്തിച്ചെങ്കിലും രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതോടെ രണ്ടാം ഗഡു ലഭിച്ചില്ല. നിർമാണം തറയിലൊതുങ്ങി. കൈപ്പറ്റിയ തുക തിരിച്ചടച്ചാൽ പുതിയ വീട് നിർമാണത്തിന് സഹായം ലഭിക്കുമെന്ന് അധികൃതർ പറയുന്നു. നിത‍്യവൃത്തിക്ക് വകയില്ലാത്ത ഇവർക്ക് തിരിച്ചടവ് സ്വപ്നം മാത്രമാണ്. നിവർന്ന് കിടക്കാൻ കട്ടിൽ പോലും ഇവരുടെ ഷെഡിലില്ല. ഇടതു കൈക്ക് സ്വാധീനക്കുറവുള്ള മകൾ ഗീത എടക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ചില ദിവസങ്ങളിൽ ശുചീകരണത്തിന് പോകും. ബ‍്യൂട്ടിഷൻ കോഴ്സിന് പോകുന്ന മഹിമയാണ് കുടുംബത്തിെൻറ ഏക പ്രതീക്ഷ. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്താണ് മഹിമയെ കോഴ്സിന് അയക്കുന്നത്. തനിക്കും മക്കൾക്കും ചോർന്നൊലിക്കാത്ത വീട് അതാണ് തെൻറ വലിയ സ്വപ്നമെന്ന് കമല പറയുന്നു. പടം: 1 കമല മകൾ ഗീതക്കും പേരക്കുട്ടി മഹിമക്കുമൊപ്പം പ്ലാസ്റ്റിക് മേഞ്ഞ കുടിലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.