ജില്ലയിൽ ഇന്നലെ ചികിത്സ തേടിയത് 25,759 പേർ

മലപ്പുറം: ജില്ലയിൽ ശനിയാഴ്ച വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് 25,759 പേർ. ഇതിൽ 1577 പേർ പനി ബാധിതരാണ്. ഏഴ് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മേലാറ്റൂർ, എടപ്പറ്റ, പോരൂർ, തൃക്കലങ്ങോട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും മഞ്ചേരിയിൽ മൂന്ന് കേസുമാണ് സ്ഥിരീകരിച്ചത്. ഇരിമ്പിളിയം, മുതുവല്ലൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും കീഴുപറമ്പിൽ നാല് പേർക്കും ഡെങ്കിപ്പനി സംശയമുണ്ട്. ഒമ്പത് പേർക്ക് ചിക്കൻപോക്സും പിടിപെട്ടിട്ടുണ്ട്. ആറുപേർക്ക് മഞ്ഞപ്പിത്തവും (മങ്കട മൂന്ന്, മക്കരപ്പറമ്പ് രണ്ട്, പൊൻമുണ്ടം ഒന്ന്) പാലക്കാട്ട് ഒരാൾക്ക് എച്ച് വൺ എൻ വൺ സംശയിക്കുന്നു. മലപ്പുറത്ത് ടൈഫോയ്ഡ് രണ്ട് കേസുകളും വാഴയൂർ, എടയൂർ എന്നിവിടങ്ങളിൽ ഓരോ കേസുകളും സംശയിക്കുന്നുണ്ട്. ചെറിയമുണ്ടത്ത് 55 വയസ്സുള്ള ഒരാളുടെ മരണം ലെപ്റ്റോ സ്പൈറോസിസ് മൂലമാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്നുപേർക്ക് നായ്യുടെ കടി ഏറ്റിട്ടുണ്ട്. മഞ്ഞപ്പിത്തവും ഡെങ്കിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.