ടാണ കടവിൽനിന്ന്​ അനധികൃത മണൽ പിടികൂടി

നിലമ്പൂർ: മമ്പാട് ടാണ കടവില്‍ അനധികൃതമായി സൂക്ഷിച്ച മൂന്ന് ലോഡ് മണൽ പൊലീസ് റെയ്ഡില്‍ പിടികൂടി. നിലമ്പൂര്‍ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മണല്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടന്ന് വ‍്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു പരിശോധന. പിടികൂടിയ മണല്‍ റവന്യൂ വകുപ്പി‍​െൻറ കലവറയിലേക്ക് മാറ്റി. തീരത്ത് കുന്നുകൂട്ടിയിട്ട പത്ത് ലോഡ് മണല്‍ പുഴയില്‍ തിരികെ തള്ളി. മണലൂറ്റൽ മൂലം ചാലിയാറി‍​െൻറ നിലനിൽപ്പുതന്നെ ഭീഷണിയിലായതിനാലാണ് പൊലീസി​െൻറ ഇൗ നടപടി. റെയ്ഡില്‍ എസ്.ഐ ബിനു തോമസ്, എ.എസ്.ഐ രവി തുടങ്ങിയവർ പങ്കെടുത്തു. ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ നിലമ്പൂര്‍ ബ്ലോക്കും പദ്ധതിക്കായുള്ള ബ്ലോക്കുതല കമ്മിറ്റിക്ക് ഉടൻ രൂപം നൽകും നിലമ്പൂർ: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ നിലമ്പൂര്‍ ബ്ലോക്കിനെയും ഉള്‍പ്പെടുത്തി. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പദ്ധതിക്കായുള്ള ജില്ലതല കമ്മിറ്റി കഴിഞ്ഞ മാസം രൂപവത്കരിച്ചിരുന്നു. ബ്ലോക്കുതല കമ്മിറ്റിക്ക് ഉടന്‍ രൂപം നൽകും. പദ്ധതിയിലുള്‍പ്പെട്ടതുവഴി ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 80 ശതമാനം ഫണ്ടും കേന്ദ്രത്തില്‍നിന്ന് ലഭിക്കും. 20 ശതമാനം മാത്രം സംസ്ഥാനം വഹിച്ചാല്‍ മതിയാകും. നേരത്തേയുണ്ടായിരുന്ന ബഹുമുഖ വികസന പദ്ധതി പുനര്‍നാമകരണം ചെയ്താണ് പി.എം.ജെ.വി.കെ നടപ്പാക്കുന്നത്. ജില്ല കലക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കലക്ടര്‍ കൺവീനറുമായുള്ള ജില്ല കമ്മിറ്റിയില്‍ പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ജില്ല പൊലീസ് മേധാവി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല എംപ്ലോയ്‌മ​െൻറ് ഓഫിസര്‍, വ്യവസായ ഓഫിസര്‍, സഹകരണ സംഘം രജിസ്ട്രാര്‍, പഞ്ചായത്തീരാജ് പ്രതിനിധികൾ, ന്യൂനപക്ഷ സ്ഥാപന പ്രതിനിധികൾ എന്നിവർ ഉള്‍പ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.