എം.ഇ.എസ് താലൂക്ക് കമ്മിറ്റി നിർമിച്ച വീടി​​െൻറ താക്കോൽദാനം നാളെ

വണ്ടൂർ: നിർധന കുടുംബത്തിനായി എം.ഇ.എസ് നിലമ്പൂർ താലൂക്ക് കമ്മിറ്റി നിർമിച്ച് നൽകിയ വീടി​െൻറ താക്കോൽദാനം ശനിയാഴ്ച നടക്കും. എം.ഇ.എസി​െൻറ ഗേഹം പദ്ധതിയിലുൾപ്പെടുത്തി വണ്ടൂർ പാലമടത്താണ് വീട് നിർമിച്ചിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് എം.ഇ.എസി​െൻറ പ്രവർത്തനം വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഓരോ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു കുടുംബത്തിനാണ് വീട് നിർമിച്ച് നൽകുക. ആറു ലക്ഷം രൂപ ചെലവിലാണ് പാലമടത്തെ ഭവനം പൂർത്തിയാക്കിയത്. ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് എൻ. അബ്ദുൽ ജബ്ബാർ കുടുംബത്തിന് താക്കോൽ കൈമാറും. വാർത്തസമ്മേളനത്തിൽ താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ.കെ. ഷാജി, ഗേഹം പദ്ധതി കൺവീനർ ഇ.പി. മുഹമ്മദ് കുഞ്ഞി, യൂത്ത് വിങ് ജില്ല പ്രസിഡൻറ് ഷമീം ആലുങ്കത്ത്, വി.എം. അഷ്‌റഫ്, പി.ടി. ജബീബ് സുക്കീർ എന്നിവർ പങ്കെടുത്തു. ഹാൻസ് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ കാളികാവ്: ഹാൻസ് വിൽപ്പന നടത്തിയതിന് മമ്പാട്ട് മൂലയിൽ രണ്ടു പേർ അറസ്റ്റിൽ. അഴമ്പിലാക്കോടൻ രാജൻ, മേലാത്തി ഷമീർ എന്നിവരെയാണ് മുപ്പതോളം പാക്കറ്റ് ഹാൻസുമായി പിടികൂടിയത്. പാറലിൽ കടയിൽ വിൽപ്പനക്ക് വെച്ചതായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.