വിറക് പുരയും മതിലും തോട്ടിലേക്ക് തകര്‍ന്ന് വീണു

പരപ്പനങ്ങാടി: പുരയിടത്തിലെ . പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങൽ 19-ാം ഡിവിഷനില്‍ താമസിക്കുന്ന ഇല്ലിക്കല്‍ വെളുത്തേടത്ത് മന്‍സൂറി​െൻറ പുരയിടത്തിലെ വിറക് പുരയും മതിലുമാണ് മീന്‍കുയില്‍ ബാലാന്‍ തോട്ടിലേക്ക് തകര്‍ന്ന് വീണത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പ്രദേശത്ത് സുരക്ഷക്കായി നഗരസഭ കെട്ടിയ ഭിത്തിയും തകര്‍ന്ന് വീണിട്ടുണ്ട്. ഒന്‍പത് മാസം മുമ്പ് നിർമാണം പൂര്‍ത്തിയാക്കി താമസം തുടങ്ങിയ വീടി​െൻറ കിണറും കുളിമുറിയുമടക്കമുള്ളവയും ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. ഫോട്ടോ: പാലത്തിങ്ങലിൽ പുരയിടത്തിലെ വിറക് പുരയും മതിലും തോട്ടിലേക്ക് തകര്‍ന്ന് വീണപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.