പോഷകാഹാര പദ്ധതിയിൽ ക്രമക്കേട്​: 76 കേന്ദ്രങ്ങളിൽ ആദായനികുതി പരിശോധന

ചെന്നൈ: തമിഴ്നാട് സർക്കാറി​െൻറ പോഷകാഹാരപദ്ധതിക്കുവേണ്ടി കോഴിമുട്ട, തുവരപരിപ്പ്, ധാന്യമാവ് തുടങ്ങിയവ വിതരണം ചെയുന്ന വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പി​െൻറ മിന്നൽ പരിശോധന. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ, സേലം, തിരിച്ചെേങ്കാട് തുടങ്ങി 76 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാവിലെ മുതലാണ് റെയ്ഡ് നടന്നത്. 500ഒാളം ഉദ്യോഗസ്ഥരാണ് റെയ്ഡിന് നിയോഗിക്കപ്പെട്ടത്. ടി.എസ്. കുമാരസാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റി ഫ്രൈഡ്ഗ്രാം എന്ന സ്ഥാപനമാണ് തമിഴ്നാട്ടിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിക്കും െഎ.സി.ഡി.എസിന് കീഴിലുള്ള അംഗൻവാടി-പോഷകാഹാര കേന്ദ്രങ്ങൾക്കും ആവശ്യമായ കോഴിമുട്ടകളും മറ്റും വിതരണം ചെയ്യുന്നത്. ചെന്നൈ തിരുവാൺമിയൂരിലെ കുമാരസാമിയുടെ വീട്ടിലും ഒാഫിസുകളിലും പരിശാധന നടക്കുന്നുണ്ട്. ഇതിന് പുറമെ അഗ്നി എസ്റ്റേറ്റ്സ് ആൻഡ് ഫൗണ്ടേഷൻസ് ലിമിറ്റഡ്, നാച്വറൽ ഫുഡ് പ്രൊഡക്ട്സ്, സ്വർണഭൂമി എൻറർപ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളിലും റെയ്ഡ് അരങ്ങേറി. കുമാരസാമിയും സുഹൃത്തുക്കളും നിരവധി വ്യാജ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് കോടികളുടെ നികുതിവെട്ടിപ്പ് നടത്തുന്നതായ പരാതികളെ തുടർന്നാണ് നടപടി. റെയ്ഡുമായി ബന്ധെപ്പട്ട വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.