ആദർശ ഗ്രാമപഞ്ചായത്തുകൾക്ക് മുൻഗണന നൽകണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികൾ നടപ്പാക്കുമ്പോൾ ആദർശ ഗ്രാമപഞ്ചായത്തുകൾക്ക് മുൻഗണന നൽകണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ തയാറാക്കേണ്ടതും സമയബന്ധിതമായി നടപ്പാക്കേണ്ടതും അതത് വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സൻസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപകഞ്ചേരി ഗ്രാമപഞ്ചായത്തി​െൻറ വികസനത്തിനായി തയാറാക്കുന്ന വികസന രേഖക്ക് അന്തിമരൂപം നൽകാൻ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കലക്ടർ അമിത് മീണ, ജില്ല പഞ്ചായത്തംഗം വെട്ടം ആലിക്കോയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കുഞ്ഞാപ്പു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.