ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിൽ കീഴൂർ വരെയുള്ള ആറ് കിലോമീറ്റർ റോഡ് നിർമാണ പ്രവൃത്തി സെപ്റ്റംബറിൽ ആരംഭിക്കും. കാലവർഷത്തിൽ ഏറെ തകർന്ന റോഡാണിത്. 28. 2 കോടി രൂപ ചെലവിൽ റബറൈസ് ചെയ്യാൻ ഭരണാനുമതിയും സാമ്പത്തിക സങ്കേതിക അനുമതികളും ലഭിച്ചതായി പി.കെ. ശശി എം.എൽ.എ അറിയിച്ചു. ഏഴര മീറ്റർ വീതിയിൽ കയറ്റിറക്കങ്ങളും വളവുകളും പരമാവധി കുറച്ചുകൊണ്ടുള്ള രൂപകൽപനയാണ് തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.