കാളികാവ്: വാഹന പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. അഞ്ചച്ചവിടി കര്‍ത്തേനിക്ക് സമീപം മാവുങ്ങല്‍ മൂസയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടിയാണ് (60) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കുഞ്ഞിമുഹമ്മദിെൻറ വീട്ടിലേക്കുള്ള വഴിയില്‍ തൊട്ടടുത്ത വീട്ടിലേക്ക് സല്‍ക്കാരത്തിന് വന്ന ആളുടെ കാര്‍ പാര്‍ക്ക് ചെയ്തതാണ് തര്‍ക്കത്തിനും അടിപിടിക്കും കാരണമായത്. പരിക്കേറ്റ കുഞ്ഞിമുഹമ്മദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമം. അടിപിടിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അച്ചുതൊടിക ഉമ്മര്‍, അഷ്‌റഫ്, ഹംസ, അബ്ദുല്‍ കരീം, റസാഖ് എന്നിവര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കുഞ്ഞിമുഹമ്മദിെൻറ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പരിയങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ അസീസ്, ഇസ്സുദ്ദീന്‍, സജ്‌ന മോള്‍. മരുമക്കള്‍: സഫൂറ, ആരിഫ, ശിഹാബ്. Photo mpg21 kunhimuhammed death
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.