ഊർങ്ങാട്ടിരിയിൽ ഫുട്ബാൾ ഹബ്; സ്പീക്കറുടെ വാഗ്ദാനത്തിന് നടപടിയായില്ല

ജനപ്രതിനിധികളും ഉേദ്യാഗസ്ഥരും വിഷയത്തിൽ മൗനം നടിക്കുന്നു അരീക്കോട്: ഫുട്ബാൾ ഗ്രാമമായ ഊർങ്ങാട്ടിരി ആസ്ഥാനമാക്കി ഫുട്ബാൾ ഹബ് സ്ഥാപിക്കാൻ മുൻകൈ എടുക്കുമെന്ന നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണ​െൻറ വാഗ്ദാനം നടപ്പാക്കാൻ നടപടിയൊന്നുമായില്ല. അകാലത്തിൽ പൊലിഞ്ഞ മുൻ ഇന്ത്യൻ ഫുട്ബാൾ ടീമംഗം സി. ജാബിറി​െൻറ സ്മാരകത്തി​െൻറ തറക്കല്ലിടൽ ചടങ്ങിൽ തെരട്ടമ്മലിൽ ആയിരങ്ങളെ സാക്ഷിനിർത്തി സ്പീക്കർ നടത്തിയ പ്രഖ്യാപനമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ഇന്ത്യയുടെ ഫുട്ബാൾ ചരിത്രത്തിൽ വലിയ സംഭാവനകൾ എല്ലാ കാലത്തും ചെയ്ത ഊർങ്ങാട്ടിരി, അരീക്കോട്, എടവണ്ണ ഗ്രാമപഞ്ചായത്തുകളെ സംയോജിപ്പിച്ച് ഊർങ്ങാട്ടിരി ആസ്ഥാനമാക്കിയാണ് ഫുട്ബാൾ ഹബ് തുടങ്ങാൻ മുൻൈകെയടുക്കുമെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്. പി.കെ. ബഷീർ എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത വേദിയിലാണ് പ്രഖ്യാപനമുണ്ടായത്. ഇതിനായി പദ്ധതി പ്രൊപ്പോസൽ തനിക്ക് സമർപ്പിക്കണമെന്ന് സ്പീക്കർ വേദിയിലുള്ള ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരം ഒരുനീക്കം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാഞ്ഞതാണ് പ്രശ്നം. വിശാലമായ ഫുട്ബാൾ മൈതാനങ്ങൾ പരന്നുകിടക്കുന്ന പ്രദേശമാണ് തെരട്ടമ്മൽ. നിരവധി സംസ്ഥാന-ദേശീയ ടീമംഗങ്ങളും എല്ലാ കാലത്തും അരീക്കോടും ഊർങ്ങാട്ടിരിയും ഉണ്ടായിട്ടുണ്ട്. എന്നാൽ, കളിക്കാരുടെ സ്വാഭാവിക പ്രതിഭയിൽനിന്നുള്ള വളർച്ച എന്നല്ലാതെ ആധുനിക സൗകര്യങ്ങളുപയോഗപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ കളിക്കാരെ വാർത്തെടുക്കുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയില്ല. ഇതിനൊരു മാറ്റം എന്ന രീതിയിലാണ് ഫുട്ബാൾ ഹബി​െൻറ പ്രഖ്യാപനത്തെ ജനം വരവേറ്റത്. എന്നാൽ, സ്പീക്കർ നൽകിയ പരിഗണനയും ഗൗരവവും മറ്റു ജനപ്രതിനിധികൾ നൽകാത്തതുകൊണ്ടാണ് നടപടിക്രമങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നത്. ഫുട്ബാൾ ഹബിനുള്ള പ്രൊപ്പോസൽ ഉടൻ തയാറാക്കുമെന്നും സർക്കാറിന് സമർപ്പിക്കുമെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.