ചേലേമ്പ്രയിൽ പൊതുജനാരോഗ്യ സംഗമം

ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി പൊതുജനാരോഗ്യ രംഗവുമായി സംവദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഉൾപ്പെടുത്തി പൊതുജനാരോഗ്യ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജമീല അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവദാസ് സ്വാഗതം പറഞ്ഞു. ശിവദാസൻ, അസീസ് പാറയിൽ, ഉദയകുമാരി വാർഡ് അംഗം ദാമോദരൻ എന്നിവർ സംസാരിച്ചു. ആർദ്രം സംസ്ഥാന ഫാക്കൽറ്റിയും തിരുനാവായ ഹെൽത്ത് ഇൻസ്‌പെക്ടറുമായ വി.എം. മനോജ്, തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ നാസർ, ചേലേമ്പ്ര ഹെൽത്ത് ഇൻസ്പെക്ടർ പി. ഗിരീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ വസന്ത, സരള എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.