കോട്ടക്കൽ: സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ് കാമ്പസിലെ ത്രിവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് +2 പൂർത്തിയാക്കിയ പെൺകുട്ടികൾക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച രാവിലെ 10ന് കോട്ടക്കൽ സൈത്തൂൻ കാമ്പസിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. 7510 22 8881 എന്ന നമ്പറിൽ വിളിക്കാം. പ്രവേശന പരീക്ഷയിൽ എൺപത് ശതമാനത്തിലേറെ മാർക്ക് വാങ്ങുന്നവർക്ക് മൂന്ന് വർഷവും സൗജന്യമായി പഠിക്കാം. സൈക്കോളജിയിൽ യൂനിവേഴ്സിറ്റി ഡിഗ്രിയും ഇസ്ലാമിക് സ്റ്റഡീസിൽ ഡിപ്ലോമയും നൽകുന്ന മൂന്ന് വർഷത്തെ കോഴ്സിലൂടെ മത പണ്ഡിതകളായ മനഃശാസ്ത്ര വിദഗ്ധരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ ദക്ഷിേണന്ത്യൻ റീജ്യൺ റിസോഴ്സ് പേഴ്സൻ അബ്ദുന്നൂർ ഹുദവി, ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി റിസർച്ച് സ്കോളർ മുഈനുദ്ദീൻ ഹുദവി, ഡോ. ഹസൻ ശരീഫ് വാഫി, മുതീഉൽ ഹഖ് ഫൈസി നിസാമി, അബ്ദുൽ ഹമീദ് ഫൈസി ആക്കോട് തുടങ്ങിയവർ അധ്യാപകരായ സൈത്തൂനിൽ ആസിഫ് ദാരിമി പുളിക്കൽ ഡയറക്ടറും പാണക്കാട് അബ്ബാസലി തങ്ങൾ ചെയർമാനുമാണ്. ദേശീയ പാതയിൽ ചിനക്കലിലാണ് കാമ്പസ് . 0494 2612112.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.