തേഞ്ഞിപ്പലം: പ്രതികാര രാഷ്ട്രീയം നടപ്പാക്കി കാലിക്കറ്റ് സർവകലാശാലയെ തകർക്കാൻ അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള നീക്കം അക്കാദമിക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. സുവർണജൂബിലി ആഘോഷിക്കുന്ന സർവകലാശാലയുടെ മുദ്രാവാക്യം സർവകലാശാല ജനങ്ങളിലേക്ക് എന്നാണ്. ഈ സാഹചര്യത്തിലാണ് ജൂബിലിക്ക് തീരാകളങ്കമായി കായികമേഖലയെ ജനകീയമാക്കിയ കായികവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. സർവകലാശാലയെ അന്താരാഷ്ട്ര കായിക ഭൂപടത്തിലേക്ക് ഉയർത്തിയ വ്യക്തിയാണ് ഇദ്ദേഹം. സർവകലാശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന കെട്ടുകഥയുണ്ടാക്കി കഴിവുള്ള വ്യക്തികളെ തേജോവധം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഇക്കാര്യത്തിൽ പൊതുസമൂഹത്തിെൻറ പ്രതിഷേധം അധികാരികൾ നേരിടേണ്ടി വരും. ആരും തിരിഞ്ഞുനോക്കാതിരുന്ന സർവകലാശാല സ്റ്റേഡിയത്തെ ഇന്ന് കാണുന്ന വിധത്തിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയതിെൻറ നേട്ടം കാണാതെ പോവരുത്. നീതിയും നിയമവും വെല്ലുവിളിച്ച് സർവകലാശാലയിൽ അധികാര ദുരുപയോഗം നടത്തിയാൽ അതിെൻറ പ്രത്യാഘാതം വലുതായിരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.