ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച്

ആനക്കര: നയ്യൂരിലെ താണിക്കുന്ന് കല്ലുവെട്ടി നശിപ്പിക്കുന്നതിന് ഒത്താശ നല്‍കിയ ആനക്കര പഞ്ചായത്തി‍​െൻറ നടപടിയില്‍ പ്രതിഷേധിച്ച് താണിക്കുന്ന് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആനക്കര പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. വില്ലേജ് ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ തൃത്താല എസ്.ഐ. കൃഷ്ണന്‍ കെ. കാളിദാസി‍​െൻറ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവിടെ ചെങ്കല്ല് വെട്ടുന്നതിന് ആനക്കര പഞ്ചായത്ത് അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് കല്ലു വെട്ടുന്നതിന് അനുമതി നല്‍കിയെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. മാര്‍ച്ച് വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ടി. സെയ്തലവി, കെ.പി. മുഹമ്മദ്, അശോക് രാജ്, വിനോദ്, ആരീഫ് നാലകത്ത്, സ്വാലിഹ്, പി.കെ. ബഷീര്‍, സബാഹ്, കെ. മുരളീധരൻ എന്നിവര്‍ സംസാരിച്ചു. ചിത്രം (താണിക്കുന്ന്) താണിക്കുന്ന് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആനക്കര പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.