വരള്‍ച്ച തടയാൻ കരുതല്‍ നടപടികളുമായി നാഗലശ്ശേരി

കൂറ്റനാട്: പഞ്ചായത്ത്. കഴിഞ്ഞ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ചയാണ് ഇത്തവണ കരുതല്‍ നടപടിയെടുക്കാന്‍ പ്രചോദനമായത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളുടെയും പുനരുദ്ധാരണം, കിണര്‍ നിര്‍മാണം, പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുളങ്ങളുടെ നിര്‍മാണം എന്നിവ നടപ്പാക്കും. പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് നാല് കുളങ്ങളുടെ നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. 12 കിണറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും പതിനഞ്ചോളം കിണറുകള്‍ നിര്‍മാണത്തിലുമാണ്. 17 വാര്‍ഡുകളിലും പുതിയ കുളങ്ങള്‍ നിര്‍മിക്കാനും 150ഓളം കിണറുകള്‍ പൂര്‍ത്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതി‍​െൻറ ഭാഗമായി 15 തോടുകളില്‍ 'ബ്രഷ് വുഡ്' തടയണ നിര്‍മാണം പുരോഗതിയിലാണ്. മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജലസംരക്ഷണ പ്രവൃത്തികളും ഏറ്റെടുത്ത് ഏകദേശം രണ്ടുകോടി രൂപ ഉപയോഗിച്ച് ജലദൗര്‍ലഭ്യം ഒരു പരിധിവരെ ഇല്ലാതാക്കാനും പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണങ്ങളും പുരോഗമിക്കുന്നുണ്ട്. ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടക്കുന്നുണ്ട്. മഴവെള്ള സംഭരണത്തിന് 26 കിണറുകളുടെ റീചാര്‍ജിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്രസമിതിയായ ദിഷയുടെ കണക്കെടുപ്പ് പ്രകാരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഗ്രാമപഞ്ചായത്തുകളിലൊന്നാണ് നാഗലശ്ശേരി. ചിത്രം (ജലം) നാഗലശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം നിര്‍മാണത്തില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.