കൂറ്റനാട്: കുടുംബശ്രീ സി.ഡി.എസ് െതരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തൃത്താല ഏരിയയിൽ സി.പി.എമ്മിന് സമ്പൂർണ ആധിപത്യം. ഏരിയയിലെ ഏഴ് പഞ്ചായത്തുകളിൽ ഏഴും നേടിയാണ് വിജയം കൈവരിച്ചത്. ആനക്കര, തൃത്താല, നാഗലശേരി, തിരുമിറ്റക്കോട്, കപ്പൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണസമിതിയും ചാലിശേരിയിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുമാണ് നിലവിലുള്ളത്. ഇതിൽ യു.ഡി.എഫ് ഭരണത്തിലുള്ള ചാലിശേരിയിൽ മുഴുവൻ സീറ്റും നേടിയാണ് സി.പി.എം വിജയിച്ചത്. തൃത്താലയിലും മുഴുവൻ സീറ്റും നേടി. പഞ്ചായത്ത്, നേടിയ സീറ്റ്, ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ ക്രമത്തിൽ: തൃത്താല 17ൽ 17, സുജിത, ഗിരിജ. ചാലിശേരി: 15ൽ 15, സി.കെ. സുരജ, ലത സൽഗുണൻ. നാഗലശേരി: 17ൽ 16, പി. സുനിത, അജിത. ആനക്കര: 16ൽ 15, ടി.പി. സുഭദ്ര. കപ്പൂർ: 18ൽ 16, പി. ശോഭന, സുജാത. തിരുമിറ്റക്കോട്: 18ൽ 16, മറിയ, സിന്ധു. പട്ടിത്തറ: 18ൽ 15 ശോഭ, വാസുദേവൻ, വി.പി. സരസ്വതി. വാളയാറിൽനിന്ന് രണ്ടരക്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ കൂറ്റനാട്: വാളയാറിൽ പരിശോധന നടത്തവെ തമിഴ്നാട് ബസിൽനിന്ന് രണ്ടരക്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. തൃത്താല എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നടപടി. ചേർത്തല എരമല്ലൂർ ജിജോ ജോജി (24), ചേർത്തല കോട്ടംതുരുത്ത് ശ്രീദേവ് (22), കോയമ്പത്തൂർ സ്വദേശികളായ സുധീഷ് (30), ദിനേഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മുൻകേസിലെ പ്രതികളാെണന്ന് എക്സൈസ് അറിയിച്ചു. കുഞ്ഞിയതോട് പുതുശ്ശേരി ഭാഗങ്ങളിലെ സ്കൂൾ പരിസരങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പിടിച്ചെടുത്തവ. രണ്ട് ബസുകളിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. പരിശോധനക്ക് അസി. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശ്, ഷാനവാസ്, ദേവകുമാർ, ഇ.ആർ. രാജേഷ്, എസ്. രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.