നിലമ്പൂര്‍ ഗവമെ കോളേജ്: ഹര്‍ജിക്കാരുടെ തടസ്സവാദം ഹൈകോടതി തള്ളി ------------------------------------------------- നിലമ്പൂര്‍: നിലമ്പൂരിന് അനുവദിച്ച ഗവ.കോളജ് നിലമ്പൂർ ഗവ.മാനവേദൻ സ്കൂളിൽ തന്നെ തുടങ്ങണമെന്ന് ആവശ‍്യപ്പെട്ട് കോളജ് സംരക്ഷണസമിതി നൽകിയ ഹരജി ഹൈക്കോടതി തള്ളി. കോളജ് സംരക്ഷണസമിതിയുടെ പേരിൽ ജോസ് അഗസ്റ്റിന്‍ , മുജീബ് റഹ്മാന്‍ എന്നിവര്‍ സമര്‍പ്പിച്ച 21587/2017 നമ്പര്‍ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈകോടതി തീര്‍പ്പ് കൽപ്പിച്ചത്. ആക്ടിംങ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡോമനിക് , ജഡ്ജി ദമാ ശേഷാദ്രി നായിഡു എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗവണമെന്‍റ് കോളജ് ആരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തിരുമാനം സര്‍ക്കാരില്‍ നിക്ഷിപ്ത്തമാണെന്ന് കോടതി നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരുടെ വാദങ്ങള്‍ തള്ളുകയായിരുന്നു. ഭരണപരമായ കാരണങ്ങളലാണ് ഗവണമെന്‍റ് കോളജ് പൂക്കോടുപാടത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവ.മാനവേദൻ സ്കൂളിൽ രണ്ടു ബൃഹ്ത്തായ പദ്ധതികള്‍ക്ക് സർക്കാർ ഭരണാനുമതി ലഭിച്ചതിനാല്‍ സ്‌കൂളില്‍ കോളജ് കൂടി തുടങ്ങുന്നതിന് ആവശ്യമായ സ്ഥല പരിമിതിയുണ്ട്, സ്‌കൂള്‍ കോമ്പൗണ്ടില്‍ കോളജ് ആരംഭിക്കുന്നത് രണ്ടു സ്ഥാപനങ്ങളുടെ പഠനാന്തരീക്ഷത്തെയും അച്ചടക്കത്തെയും ബാധിക്കും, കൂടാതെ അമരമ്പലം,കാളികാവ്,ചോക്കാട്,മൂത്തേടം,കരുളായി എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്നും ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സ്ഥലമാണ് പൂക്കോട്ടുംപാടം തുടങ്ങിയവയാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദങ്ങള്‍. ഗവ. കോളജിനു സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനും നിലവിലെ സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ച കാര്യവും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടി കാണിച്ചു. പൂക്കോട്ടുംപാടത്ത് കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എട്ട് പുതിയ അധ്യാപക തസ്തികകളും മന്ത്രിസഭ തീരുമാനിച്ചതും അഭിഭാഷകൻ ചൂണ്ടികാണിച്ചു. സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനാണ് ഹാജരായത്. ഹൈക്കോടതിയിലെ കേസ് തീര്‍പ്പായതോടെ കോളജ് ആരംഭിക്കുതിനുള്ള സങ്കോതിക തടസ്സങ്ങൾ തീർന്നു. പരാതിമൂലം ഒരു വർഷമാണ് നഷ്ടമായത്. പൂക്കോടുപാടത്തെ താല്‍കാലിക കെട്ടിടത്തില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ക്ലാസ് ആരംഭിക്കാനാവുമെന്ന് സ്ഥലം എം.എൽ.എ പി.വി.അൻവർ പറഞ്ഞു. ഈ അധ‍്യായനവർഷം ക്ലാസ് ആരംഭിക്കണമെന്നായിരുന്നു സർക്കാരിെൻറ തീരുമാനമെന്നും ഹൈക്കോടതിയിൽ കേസുള്ളതിനാൽ നീണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂക്കോടുപാടത്തെ സര്‍ക്കാര്‍ കോളജ് മലയോരമേഖലക്ക് ഏറെ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.