ചെർപ്പുളശ്ശേരി: പ്രവാസികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവാസി സേവ കേന്ദ്രം ചെർപ്പുളശ്ശേരി കാവുവട്ടത്തുള്ള ഗീതാഞ്ജലി പ്ലസിൽ ആരംഭിച്ചു. പി.കെ. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി. സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ശശികുമാർ ഗീതാഞ്ജലി, തൃക്കടീരി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നാരായണൻകുട്ടി, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി പി.കെ. മുഹമ്മദ് ഷാഫി, നഗരസഭ കൗൺസിലർമാരായ കെ.എം. ഇസ്ഹാഖ്, പ്രകാശ് കുറുമാപ്പള്ളി, എം. മനോജ്, പി. രാംകുമാർ, സി.എ. ബക്കർ ,അനിത, കെ. മിനി, സഫ്ന പാറയ്ക്കൽ, പ്രവാസി ജില്ല സെക്രട്ടറി വി.ടി. ഉമ്മർ, കെ.എ. ഹമീദ്, കൃഷ്ണദാസ്, ദാസൻ, ഇ.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. എക്സൈസ് പരിശോധന: വാഷ് പിടികൂടി ചെർപുളശ്ശേരി: എക്സൈസ് സംഘം വീട്ടിക്കാട് മലയിൽ നടത്തിയ പരിശോധനയിൽ 600 ലിറ്റർ വാഷും ഉപകരണങ്ങളും പിടികൂടി. ആരേയും പിടികൂടാനായില്ല. എക്സൈസ് ഇൻസ്പെക്ടർ ശ്രീനിവാസൻ നേതൃത്വം നൽകി. ആണ്ടുനേർച്ച ചെർപ്പുളശ്ശേരി: മോളൂർ പൊട്ടച്ചിറ പുളിക്കൽ യാറം ആണ്ടുനേർച്ച മാർച്ച് മൂന്നിന് ആഘോഷിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.