മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയലിന് ഇന്ന് തുടക്കം

മലപ്പുറം: പ്രാദേശിക സർക്കാറുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി 'മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയൽ -2018' എന്ന പേരിൽ തദ്ദേശസ്വയംഭരണ മന്ത്രിക്ക് ലക്ഷം പേർ ഒപ്പിട്ട ഭീമഹരജി നൽകും. ജനുവരി 30 മുതൽ ഫൈബ്രുവരി 23 വരെ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലൂടെയും വാഹനജാഥ നടത്തിയാണ് ഒപ്പ് ശേഖരിക്കുന്നത്. ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് തവനൂർ നരിപ്പറമ്പിൽ പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഫാ. വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, മജീദ് മാടമ്പാട്ട്, കേശവൻ അരിയല്ലൂർ, കെ.എസ്. വർഗീസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.