മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം നഗരം ചുവപ്പണിയുന്നു. മാർച്ച് ഒന്ന് മുതൽ നാലുവരെയാണ് സമ്മേളനം. പാർട്ടി ദേശീയ നേതാക്കളും മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരും പെങ്കടുക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മലപ്പുറത്ത് ആദ്യമായെത്തുന്ന സേമ്മളനത്തിെൻറ ഒരുക്കം കുറ്റമറ്റതാക്കാൻ പ്രവർത്തകർ രാപകൽ കർമനിരതരാണ്. പ്രചാരണ ബാനറുകളും കൊടിതോരണങ്ങളും നഗരത്തിൽ നിറഞ്ഞു. ആകർഷകമായ െതർമോകോൾ ശിൽപങ്ങൾ പ്രധാന ജങ്ഷനുകളിലും മറ്റും സ്ഥാപിച്ചു. പ്രധാന റോഡുകളിൽ കമാനങ്ങൾ ഉയർന്നു. പരമാവധി ചെലവ് ചുരുക്കിയും ആർഭാടങ്ങൾ കുറച്ചുമാണ് സമ്മേളന നടത്തിപ്പെന്ന് സ്വാഗതസംഘം ചെയർമാൻ കെ.പി. രാജേന്ദ്രൻ പറഞ്ഞു. ഹരിത നിയമാവലി പാലിച്ചുള്ളതാണ് പ്രചാരണ രീതി. അരങ്ങും കൊടികളും തുണിയിലാണ്. ബോർഡിനും ബാനറുകൾക്കും പരമാവധി തുണിയാണ് ഉപയോഗിച്ചത്. ഫ്ലക്സ് ഉപേയാഗം നാമമാത്രമാണ്. പ്രവർത്തകരിൽനിന്നുള്ള വിഭവസമാഹരണത്തിലൂടെയാണ് ഭക്ഷണ ചെലവിെൻറ മുക്കാൽ പങ്കും കണ്ടെത്തുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു. ഫെബ്രുവരി നാലിന് തുടക്കമിട്ട അനുബന്ധ പരിപാടികൾ വെള്ളിയാഴ്ച കോട്ടക്കലിൽ േട്രഡ് യൂനിയൻ സമ്മേളനത്തോടെ സമാപിച്ചു. ഞായറാഴ്ച ഫോേട്ടാ എക്സിബിഷനും പുസ്തക പ്രദർശനവും കലക്ടറേറ്റ് പരിസരത്ത് തുടങ്ങും. തിങ്കളാഴ്ച മുനിസിപ്പൽ ഒാഫിസിന് സമീപം കാർഷിക പ്രദർശനം, വിപണനം, കർഷകരെ ആദരിക്കൽ എന്നിവയുണ്ടാകും. രാവിലെ 11ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മലപ്പുറം ടൗൺഹാളിൽ മാധ്യമ സെമിനാർ നടത്തും. വൈകീട്ട് അഞ്ചിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ആർ.എസ്. ബാബു, സുരേന്ദ്രൻ, ഗൗരിദാസൻ നായർ, ജോണി ലൂക്കോസ്, സി. നാരായണൻ എന്നിവർ പെങ്കടുക്കും. 28ന് വൈകീട്ട് നാലിന് പതാക-െകാടിമര-സ്മൃതി ജാഥകളുെട സംഗമം കോട്ടപ്പടി ജങ്ഷനിൽ നടക്കും. മാർച്ച് ഒന്ന് മുതൽ നൂറടിപ്പാലം റോസ് ലോഞ്ചിലാണ് പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം നാലിന് വൈകീട്ട് കിഴക്കേത്തല മൈതാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.