മംഗലം: കുട്ടി അംഗനമാർ അക്ഷര മുറ്റത്ത് താളച്ചുവടുകൾ വെച്ചപ്പോൾ കൂടി നിന്നവരിൽ ആവേശ താളം. ചേന്നര വി.വി.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി വെള്ളിയാഴ്ച സ്കൂൾ മുറ്റത്ത് അരങ്ങേറിയ മെഗാ തിരുവാതിര രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൂടിയായതോടെ ഉത്സവ പ്രതീതി തീർത്തു. 100 വിദ്യാർഥിനികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്. പ്രൈമറി അധ്യാപകരായ ടി.പി. സുബി, രേഷ്മ എന്നിവർ ചേർന്നാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. നാടകകൃത്ത് കെ. എക്സ്. ആേൻറാ, പ്രധാനാധ്യാപിക കെ.ഒ. ഉഷ, അധ്യാപിക വി.പി. ജയലത എന്നിവർ ചേർന്ന് തിരിതെളിയിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സലീം കെ. ബാലൻ അധ്യക്ഷത വഹിച്ചു. ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് മംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. സലീം സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എക്സ്. ആേൻറാ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനിത കിഷോർ, പൂർവ വിദ്യാർഥി സംഘടന രക്ഷാധികാരികളായ എൻ. അഹമ്മദ് കുട്ടി മാസ്റ്റർ, കെ.പി. മേഘനാഥൻ, കെ. അച്യുതൻ, അധ്യാപകരായ വി. അശ്കറലി മാസ്റ്റർ, എൻ. നജ്മുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. അശോകൻ, ടി.എൻ. ഷാജി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ഒ. ഉഷ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദിയും പറഞ്ഞു. ശനിയാഴ്ച സ്കൂളിൽ പൂർവ വിദ്യാർഥികൾ ഒത്ത് കൂടും. രാവിലെ പത്തിന് തലമുറ സംഗമം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. തലമുതിർന്ന 100 പൂർവ വിദ്യാർഥികളെ ആദരിക്കും. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി.കെ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയാകും. ഒ.എസ്.എ ട്രഷറർ എം.എം. കബീർ സമ്മാനദാനം നിർവഹിക്കും. ഉച്ചക്ക് രണ്ടിന് ഓർമച്ചെപ്പ് നടക്കും. വൈകീട്ട് നാലിന് ശതാബ്ദി സമാപന സമ്മേളനം ഇന്ത്യൻ ഫുട്ബാളർ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. വിനോദ് കോവൂർ മുഖ്യാതിഥിയാകും. വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂളിലെ നിർധന വിദ്യാർഥിയുടെ കുടുംബത്തിന് നിർമിക്കുന്ന വീടിെൻറ പ്രഖ്യാപനം മാനേജർ പി.പി. മുഹമ്മദ് യാസീനും സ്കൂൾ ഏർപ്പെടുത്തുന്ന വള്ളത്തോൾ എക്സലൻസി അവാർഡിെൻറ പ്രഖ്യാപനം ഡോ. അനിൽ വള്ളത്തോളും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.