അഭിഭാഷകനെ മർദിച്ചെന്ന പരാതി: കോട്ടക്കൽ എസ്​​.​െഎക്ക്​​ സ്​ഥലം മാറ്റം

മലപ്പുറം: അഭിഭാഷകനെ മർദിച്ചെന്ന പരാതിയെ തുടർന്ന് കോട്ടക്കൽ എസ്.െഎ വിനോദിനെ സ്ഥലം മാറ്റി. എസ്.പി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരമാണ് നടപടി. തൃശൂർ റേഞ്ച് െഎ.ജി എം.ആർ. അജിത് കുമാറി​െൻറ ഒാഫിസിലേക്കാണ് മാറ്റിയത്. വിനോദിനെതിരെ പൊലീസ് കേസെടുത്തു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. സലീമിനാണ് അന്വേഷണ ചുമതല. ജില്ല ക്രൈംബ്രാഞ്ച് എസ്.െഎ വിഷ്ണുവിനെ കോട്ടക്കലിൽ പകരം നിയമിച്ചു. മോഷണക്കേസി​െൻറ പേരിൽ കുട്ടികളെ പിടികൂടിയെന്ന ആരോപണം കോടതി നിർദേശപ്രകാരം അന്വേഷിക്കാനെത്തിയ വഹാബിനെ മർദിച്ചതായി കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. അദ്ദേഹം മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കുട്ടികളെ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ കോടതി ഉത്തരവ് ബോധ്യപ്പെടുത്തിയ ശേഷം ലോക്കപ്പിലുള്ള കുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിച്ച‌പ്പോൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി മർദിച്ചതായും കുട്ടികളുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷമാണ് തന്നെ പുറത്തേക്ക് വിട്ടതെന്നും വഹാബ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.