രണ്ട് കാട്ടാനകൾ കയ്യറയിൽ എത്തിയതായി സൂചന

മുണ്ടൂർ: രണ്ട് കാട്ടാനകൾ കയ്യറ വനമേഖലയിൽ തമ്പടിക്കുന്നതായി സൂചന. ആറ് മാസംമുമ്പ് മുണ്ടൂർ വഴി പാലക്കാട്-കോഴിക്കോട് ദേശീയപാതയും കടന്ന് നഗര-ഗ്രാമാന്തരങ്ങളെ മുൾമുനയിൽ നിർത്തിയ മൂന്നംഗ കാട്ടാനകളിലെ രണ്ടെണ്ണമാണ് കയ്യറ വനമേഖലയിലെത്തിയതെന്നാണ് നാട്ടുകാരുടെ പക്ഷം. രണ്ട് ദിവസമായി അർധരാത്രി കാട്ടാനകളുടെ ചിന്നംവിളി കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. ഇവ കൃഷിയിടങ്ങളിൽ ഇറങ്ങാത്ത പ്രകൃതക്കാരാവാമെന്ന് നിഗമനമുണ്ട്. നാട്ടിലിറങ്ങിയ മറ്റ് രണ്ടാനകളെ തേടിയെത്തിയ കാട്ടാനകളാവാമെന്ന് കരുതുന്നു. ശതാബ്ദി ആഘോഷവും പദ്ധതി ഉദ്ഘാടനവും 24ന് പാലക്കാട്: വിളയഞ്ചാത്തനൂര്‍ ശബരി വി.എൽ.എന്‍.എം.യു.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തി‍​െൻറ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശതാബ്ദി ആഘോഷങ്ങളുടെ തിരിതെളിയിക്കലും ഫെബ്രുവരി 24ന് വൈകീട്ട് നാലിന് ചലച്ചിത്രതാരം ജയറാം നിര്‍വഹിക്കുമെന്ന് ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ പി. മുരളീധരന്‍, ഹെഡ്മിസ്ട്രസ് സി. ഗീതമ്മ എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 1919ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ ആധുനികവത്കരണത്തി‍​െൻറ പ്രധാന്യമുള്‍ക്കൊണ്ട് 'മിഷന്‍ -2020' പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പി.ടി.എ പ്രസിഡൻറ് സി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി മനോജ് ബി. നായര്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.